കുടിയേറ്റ തൊഴിലാളികൾക്കു യാത്രയും ഭക്ഷണവും താമസവും സൗജന്യമാക്കണം: സുപ്രീംകോടതി
Wednesday, May 27, 2020 12:03 AM IST
ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾക്ക് യാത്ര, ഭക്ഷണം, താമസം എന്നിവ സൗജന്യമാക്കണമെന്നു സുപ്രീംകോടതി. വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് പരമോന്നത കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ചു നിലപാട് അറിയിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു.
കുടിയേറ്റ തൊഴിലാളികളുടെ പലായന വിഷയത്തിൽ നേരത്തെ സുപ്രീംകോടതി എടുത്ത നിലപാട് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ലഭിച്ച കത്തുകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്.