ആറു പേര്‍ക്കു കോവിഡ്; മധ്യപ്രദേശ് രാജ്ഭവന് കണ്ടെയ്ന്മെന്റ് സോണ്‍
Wednesday, May 27, 2020 11:36 PM IST
ഭോപ്പാല്‍: ആറു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ മധ്യപ്രദേശ് ഗവര്‍ണര്‍ താമസിക്കുന്ന രാജ്ഭവന് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ഏതാനും ദിവസം മുമ്പായിരുന്നു രാജ്ഭവനില്‍ ആദ്യ കേസ് സ്ഥിരീകരിച്ചത്. രാജ്ഭവന് സമുച്ചയത്തിലുള്ള ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആറു ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ ലാല്‍ജി ടാണ്ഡനും കോവിഡ് പരിശോധന നടത്തിയിരുന്നു. കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതോടെ ഇവിടെയുള്ള എല്ലാവരും ഹോം ക്വാറന്റൈനിലായി.