കര്‍ണാടകയില്‍ ഇന്നലെ 299 രോഗികള്‍, ആകെ 3000 പിന്നിട്ടു
Sunday, May 31, 2020 11:49 PM IST
ബംഗളൂരു: കര്‍ണാടകയില്‍ ഇന്നലെ 299 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഉയര്‍ന്ന കണക്കാണിത്. ആകെ രോഗികളുടെ എണ്ണം 3221 ആയി. റെയ്ചുര് ജില്ലയില്‍ മാത്രം ഇന്നലെ 83 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇന്നലെ രണ്ടു പേര് മരിച്ചതോടെ കര്‍ണാടകയില്‍ ആകെ മരണം 51 ആയി.