ആറു വയസുകാരനെയും ജവാനെയും വധിച്ച ഭീകരനെ ഇല്ലാതാക്കി
Saturday, July 4, 2020 1:29 AM IST
ശ്രീനഗർ: ആറു വയസുകാരന്റെയും സിആർപിഎഫ് ജവാന്റെയും മരണത്തിന് ഉത്തരവാദിയായ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചതായി ജമ്മ ുകാഷ്മീർ പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാനും വീരമൃത്യു വരിച്ചു.
ജമ്മുകാഷ്മീർ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയിലെ സഹീദ് ദാസ് ആണു കൊല്ലപ്പെട്ടത്. കഴിഞ്ഞ 26ന് അനന്ത്നാഗിലുണ്ടായ ആക്രമണത്തിലാണ് ബാലനും ജവാനും മരിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് സഹീദ് ദാസ് ആണെന്ന് പോലീസ് പറഞ്ഞു.