തമിഴ്നാട്ടിൽ എംഎൽഎയ്ക്കു കോവിഡ്
Monday, July 6, 2020 12:24 AM IST
കോയന്പത്തൂർ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാഡിഎംകെയിലെ എംഎൽഎമാരിൽ ഒരാൾക്കുകൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. കോയന്പത്തൂർ നഗരത്തിലെ എംഎൽഎയ്ക്കാണ് ഇന്നലെ ഫലം പോസിറ്റീവായത്. ഇദ്ദേഹത്തെ ഗവൺമെന്റ് ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം മധുരയിൽനിന്നു തിരിച്ചെത്തിയ ഇദ്ദേഹത്തിന്റെ മകളും മരുമകനും കൊച്ചുമകളും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ മന്ത്രി കെ.പി. അൻപഴകൻ ഉൾപ്പെടെ നാല് അണ്ണാ ഡിഎംകെ എംഎൽഎമാർക്കും നാലു ഡിഎംകെ എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡിഎംകെ എംഎൽഎ ജെ. അന്പഴകൻ കോവിഡ് ബാധിച്ച് മരിച്ചു.