പുൽവാമയിൽ ജവാനു വീരമൃത്യു, ഭീകരനെ വധിച്ചു
Wednesday, July 8, 2020 12:14 AM IST
ശ്രീനഗർ: തെക്കൻ കാഷ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാൻ വീരമൃത്യു വരിച്ചു. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. രണ്ടു സുരക്ഷാസൈനികർക്കു പരിക്കേറ്റു.
കാഷ്മീർ പോലീസിലെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ്(എസ്ഒജി), കരസേന, സിആർപിഎഫ് എന്നിവ സംയുക്തമായാണു ഗോസു മേഖലയിൽ ഭീകരരെ നേരിട്ടത്.