മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തി, തമിഴ്നാട്ടിൽ സംഘർഷം
Monday, August 3, 2020 12:16 AM IST
ചെന്നൈ: തമിഴ്നാട്ടിൽ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയതിനെത്തുടർന്ന് വ്യാപക സംഘർഷം. കടലൂർ ജില്ലയിലെ താഴങ്കുഡയിൽ മതിവനൻ(36) എന്ന മത്സ്യത്തൊഴിലാളിയെ ആണ് പത്തംഗസംഘം കൊലപ്പെടുത്തിയത്. വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്ന ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു.
മതിവനൻ കൊല്ലപ്പെട്ടതറിഞ്ഞ് വ്യാപക സംഘർഷം പൊട്ടിപ്പുറപ്പെട്ടു. നിരവധി മീൻപിടിത്ത ബോട്ടുകളും വാഹനങ്ങളും തകർത്തു. വീടുകൾക്കു തീവച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് മാസിലാമണിയുടെ സഹോദരനാണു മതിവനൻ. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ മുൻവൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചത്. സംഘർഷവും തീവയ്പുമായി ബന്ധപ്പെട്ട് 40 പേരെ അറസ്റ്റ് ചെയ്തു. അഞ്ഞൂറോളം പോലീസുകാരെ പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്.