മണിപ്പുരിൽ ആറു കോൺഗ്രസ് എംഎൽഎമാർ രാജിവച്ചു
Wednesday, August 12, 2020 12:26 AM IST
ഇംഫാൽ: മണിപ്പുരിൽ ആറു കോൺഗ്രസ് എംഎൽഎമാർ നിയമസഭാംഗത്വം രാജിവച്ചു. ഇന്നലെ കോൺഗ്രസ് ഓഫീസിലെത്തി ഇവർ രാജിക്കത്ത് കൈമാറിയെന്നു മണിപ്പുർ കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരേശ്വർ ഗോസ്വാമി പറഞ്ഞു. തിങ്കളാഴ്ച രാത്രി സ്പീക്കർക്ക് എംഎൽഎമാർ രാജിക്കത്ത് കൈമാറിയിരുന്നു. ബിരേൻ സിംഗ് നയിക്കുന്ന ബിജെപി സർക്കാരിനെതിരേയുള്ള വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന എട്ടു കോൺഗ്രസ് എംഎൽഎമാരിൽ ആറു പേരാണു രാജിവച്ചത്. പ്രതിപക്ഷനേതാവ് ഒക്രം ഇബോബി സിംഗിന്റെ മരുമകൻ ഒക്രം ഹെൻറി സിംഗ്, ഒയിനാം ലുഖോയി, മുഹമ്മദ് അബ്ദുൾ നാസിർ, പാവോനം ബ്രോജൻ, എൻ. ഹാവോകിപ്, ജിൻസുവാൻഹോ എന്നിവരാണു നിയമസഭാംഗത്വം രാജിവച്ചത്.