ചൈനയ്ക്കും പാക്കിസ്ഥാനും എതിരെ എന്നു യുദ്ധമെന്നു പ്രധാനമന്ത്രി തീരുമാനിച്ചു: ബിജെപി നേതാവ്
Monday, October 26, 2020 12:30 AM IST
ബല്ലിയ(യുപി): ചൈനയ്ക്കും പാക്കിസ്ഥാനും എതിരെയുള്ള യുദ്ധത്തിന്റെ തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചുവെന്നു യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്. ബിജെപി എംഎൽഎ സഞ്ജയ് യാദവിന്റെ വീട്ടിൽവച്ചായിരുന്നു സ്വതന്ത്രദേവ് സിംഗിന്റെ വിവാദ പ്രസ്താവന.
രാമക്ഷേത്രം നിർമിക്കാനും കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനും തീരുമാനമെടുത്തതുപോലെ ചൈനയ്ക്കും പാക്കിസ്ഥാനും എതിരെയുള്ള യുദ്ധം എന്നു നടത്തുമെന്നു മോദി തീരുമാനിച്ചെന്നായിരുന്നു സിംഗിന്റെ പ്രസ്താവന. ഇതിന്റെ വീഡിയോ ബിജെപി എംഎൽഎ സഞ്ജയ് യാദവ് ആണു പുറത്തുവിട്ടത്. സമാജ്വാദി പാർട്ടി, ബിഎസ്പി പ്രവർത്തകർ ഭീകരരാണെന്നായിരുന്നു സ്വതന്ത്രദേവ് സിംഗിന്റെ മറ്റൊരു പരാമർശം.