മയക്കുമരുന്ന് വാങ്ങുന്നതിനിടെ ടിവി സീരിയൽ നടി അറസ്റ്റിൽ
Tuesday, October 27, 2020 12:37 AM IST
മുംബൈ: മയക്കുമരുന്നു വാങ്ങുന്നതിനിടെ മഹാരാഷ്ട്രയിൽ ടിവി സീരിയൽ നടി പ്രീതിക ചൗഹാൻ(30) അറസ്റ്റിലായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആണ് നടിയെ അറസ്റ്റ് ചെയ്തത്. അന്ധേരിയിലെ വെർസോവ മേഖലയിൽ ഒരാളിൽനിന്നു കഞ്ചാവ് വാങ്ങുന്നതിനിടെയാണു പ്രീതിക ചൗഹാൻ അറസ്റ്റിലായത്.
99 ഗ്രാം കഞ്ചാവ് ഇവരിൽനിന്ന് എൻസിബി പിടിച്ചെടുത്തു. നടിയും കഞ്ചാവ് എത്തിച്ച ഫൈസൽ(20) എന്നയാളും അറസ്റ്റിലായി. ഇരുവരെയും ചോദ്യം ചെയ്തതിനെത്തുടർന്ന് വെർസോവ സ്വദേശിയായ ദീപക് റാത്തൗർ എന്നയാളാണ് കഞ്ചാവ് എത്തിച്ചതെന്ന് തെളിഞ്ഞു. ഇയാളെയും പിന്നീട് അറസ്റ്റ് ചെയ്തു. പ്രീതിക ചൗഹാനും മറ്റു രണ്ടു പേർക്കുമെതിരെ എൻസിബി കേസെടുത്തു.