മേനക ഗാന്ധിക്കെതിരായ അഴിമതി കേസ്: സിബിഐക്ക് നോട്ടീസ്
Saturday, November 21, 2020 12:43 AM IST
ന്യൂഡൽഹി: ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിക്കെതിരായ അഴിമതി കേസിൽ ഡൽഹി ഹൈക്കോടതി സിബിഐക്ക് നോട്ടീസയച്ചു. കേസന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള സിബിഐയുടെ ക്ലോസർ റിപ്പോർട്ട് വിചാരണ കോടതി തള്ളിയതിനെതിരേ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു ട്രസ്റ്റിന് 50 ലക്ഷം രൂപ അനുവദിച്ച സംഭവത്തിലാണ് മേനക ഗാന്ധിക്കും മറ്റ് രണ്ടു പേർക്കുമെതിരേ 2006ൽ കേസെടുത്തത്.