ഉത്തരാഖണ്ഡിൽ മിശ്രവിവാഹിതർക്കുള്ള ധനസഹായം അരലക്ഷമാക്കി
Saturday, November 21, 2020 11:58 PM IST
ഡെറാഡൂൺ: ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ ലൗജിഹാദിന്റെ പേരിൽ നിയമം കർശനമാക്കുന്പോൾ ഉത്തരാഖണ്ഡിൽ മിശ്രവിവാഹിതർക്കുള്ള ധനസഹായം സർക്കാർ പതിനായിരത്തിൽനിന്ന് അരലക്ഷം രൂപയാക്കി ഉയർത്തി.
നിയമപരമായി വിവാഹിതരായവരിൽ ഒരാൾ എസ്സി വിഭാഗത്തിൽപെട്ട വ്യക്തിയാണെങ്കിൽ ആനുകൂല്യത്തിന് അപേക്ഷിക്കാമെന്ന് സാമൂഹികക്ഷേമ വകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നു. 1976ലെ ഉത്തർപ്രദേശ് അന്തർജാതീയ/അന്തർധാർമിക് വിവാഹ് പ്രോത്സാഹൻ നിയമത്തിൽ ഭേദഗതി വരുത്തിയാണ് തീരുമാനം. 2000ത്തിൽ ഉത്തർപ്രദേശ് വിഭജിച്ചാണ് ഉത്തരാഖണ്ഡിനു രൂപം നല്കിയത്.