ഐഎംഎ തട്ടിപ്പ്:റോഷൻ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു
Monday, November 23, 2020 12:17 AM IST
ഐഎംഎ തട്ടിപ്പ്: ബംഗളൂരു: ഐഎംഎ ജ്വല്ലറി തട്ടിപ്പു കേസിൽ മുൻ കർണാടക മന്ത്രി ആർ. റോഷൻ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ സിബിഐ ഓഫീസിലേക്കു വിളിച്ചുവരുത്തിയ ബെയ്ഗിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാലായിരം കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇരുപതിനായിരത്തോളം നിക്ഷേപകരാണ് വഞ്ചിക്കപ്പെട്ടത്.
ശിവാജിനഗറിലെ മുൻ കോൺഗ്രസ് എംഎൽഎയായ ബെയ്ഗിനെ അയോഗ്യനാക്കിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ബെയ്ഗിനെ റിമാൻഡ് ചെയ്തു.