ടിആർപി ക്രമക്കേട്: ചാനലുകൾക്കെതിരെ കുറ്റപത്രം
Tuesday, November 24, 2020 11:31 PM IST
മുംബൈ: ടിആർപി(ടെലിവിഷൻ റേറ്റിംഗ് പോയിന്റ്) ക്രമക്കേട് അന്വേഷിക്കുന്ന മുംബൈ പോലീസിലെ ക്രൈം ഇന്റലിജൻസ് യൂണിറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. റിപ്പബ്ലിക് ടിവിയുടെ വെസ്റ്റേൺ റീജൺ ഡിസ്ട്രിബ്യൂഷൻ മേധാവി അടക്കം 12 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
ടിആർപി അടിസ്ഥാനമാക്കിയാണ് ചാനലുകൾക്ക് പരസ്യവരുമാനം ലഭിക്കുന്നത്. റേറ്റിംഗ് ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ(ബാർക്ക്), ചില ചാനലുകൾ കൃത്രിമമായി ടിആർപി വർധിപ്പിക്കുന്നതായി പരാതി നല്‍കിയതിനെത്തുടർന്നാണ് തട്ടിപ്പു പുറത്തുവന്നത്. അതേസമയം, റിപ്പബ്ലിക് ടിവി അടക്കം ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.