രാജസ്ഥാൻ എംഎൽഎ കിരൺ മഹേശ്വരി കോവിഡ് ബാധിച്ചു മരിച്ചു
Monday, November 30, 2020 11:07 PM IST
ജയ്പുർ: രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ കിരൺ മഹേശ്വരി(59) കോവിഡ് ബാധിച്ചു മരിച്ചു. ഗുഡ്ഗാവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുൻ ലോക്സഭാംഗമായ കിരൺ മഹേശ്വരി മൂന്നു തവണ രാജ്സമന്ദ് മണ്ഡലത്തിൽനിന്നു എംഎൽഎയായിട്ടുണ്ട്. രാജസ്ഥാനിൽ കോവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ എംഎൽഎയാണു കിരൺ മഹേശ്വരി. കഴിഞ്ഞമാസം കോൺഗ്രസ് എംഎൽഎ കൈലാഷ് ത്രിവേദി കോവിഡ്മൂലം മരിച്ചിരുന്നു.