പാക് ആക്രമണം: ബിഎസ്എഫ് ഓഫീസർക്കു വീരമൃത്യു
Wednesday, December 2, 2020 12:06 AM IST
ജമ്മു: കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടർ വീരമൃത്യു വരിച്ചു. രജൗരി സെക്ടറിലെ ആക്രമണത്തിൽ മണിപ്പൂർ സ്വദേശി പാവോടിൻസാത് ഗിതേ ആണു വീരമൃത്യു വരിച്ചത്. പാക് സൈന്യത്തിന് ബിഎസ്എഫ് ശക്തമായ തിരിച്ചടി നല്കി.