ശിക്ഷാകാലാവധിയിൽ ഇളവുതേടി ശശികല
Thursday, December 3, 2020 12:33 AM IST
ബംഗളുരു: അഴിമതിക്കേസിലെ നാലുവർഷത്തെ തടവുശിക്ഷയിൽ ഇളവുതേടി, അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികല സമീപിച്ചതായി ജയിൽ അധികൃതർ.
പിഴത്തുകയായി പത്തുകോടി രൂപ പ്രത്യേകകോടതിയിൽ കെട്ടിവച്ചതിനാൽ അടുത്തമാസം 27 നു പരപ്പന അഗ്രഹാര ജയിലിൽനിന്ന് ശശികല മോചിതയാകും. എന്നാൽ അതിനുമുന്പേ മോചിപ്പിക്കണമെന്നാണു ശശികലയുടെ ആവശ്യം. അപേക്ഷ ഉന്നതോദ്യഗസ്ഥർക്ക് കൈമാറിയെന്നും ജയിൽ അധികൃതർ പറഞ്ഞു.