കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു
Friday, December 4, 2020 12:05 AM IST
മഹോബ: പതിനെട്ടു മണിക്കൂർ നീണ്ട രക്ഷാശ്രമം വിഫലമായി. ബുധൗര ഗ്രാമത്തിൽ കുഴൽകിണറിൽ വീണ നാലുവയസുകാരൻ ശ്വാസംമുട്ടി മരിച്ചു. ബാബു എന്നു വിളിക്കുന്ന ധനേന്ദ്രയാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കളിച്ചുകൊണ്ടിരിക്കെ മൂടിയില്ലാത്ത കിണറിൽ വീണത്. ഈസമയം മാതാപിതാക്കൾ പാടത്തായിരുന്നു. കുട്ടി വീഴുന്പോൾ കിണറിൽ 25 അടി വരെ വെള്ളമുണ്ടായിരുന്നു.