എട്ടിനു ഭാരത ബന്ദ്
Saturday, December 5, 2020 1:45 AM IST
ന്യൂഡൽഹി: സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഈമാസം എട്ടിന് കർഷകസംഘടനകൾ ഭാരത ബന്ദ് പ്രഖ്യാപിച്ചു. കർഷക സംഘടനകളുടെ ഇന്നലെ നടന്ന യോഗത്തിനുശേഷം ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഹർവീന്ദർ സിംഗ് ലഖോവാളാണു ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്.
ദേശീയ പാതകളിലെ എല്ലാ ടോൾ ബൂത്തുകളും ഉപരോധിച്ചു ടോൾ പിരിക്കുന്നതു തടയും. തങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി പ്രത്യേക കാർഷിക കോടതികൾ സ്ഥാപിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.