ചൈനയെ കടന്നാക്രമിച്ച് രാജ്നാഥ് സിംഗ്
Friday, January 15, 2021 1:42 AM IST
ബംഗളൂരു: ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സൂപ്പർപവറുകൾ രാജ്യത്തിന്റെ അഭിമാനത്തിനു കളങ്കം വരുത്തിയാൽ തക്ക തിരിച്ചടി നൽകുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ചൈനയുമായി എട്ടുമാസമായി തുടരുന്ന അതിർത്തി തർക്കത്തിലായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രതികരണം.
ഒരു രാജ്യവുമായി ഇന്ത്യ തർക്കം ആഗ്രഹിക്കുന്നില്ല. അയൽക്കാരുമായി സമാധാനവും സൗഹൃദബന്ധവും തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ആംഡ് ഫോഴ്സ് വെറ്ററൻസ് ഡേയിൽ ബംഗളൂരുവിലെ എയർഫോഴ്സ് ഹെഡ്ക്വാർട്ടേഴ്സിൽ നടത്തിയ ചടങ്ങിൽ പ്രതിരോധമന്ത്രി പറഞ്ഞു. പാക്കിസ്ഥാൻ മണ്ണിൽനിന്ന് ഭീകരവാദം ഇല്ലാതാക്കാൻ നമ്മുടെ സൈനികർ അസാമാന്യ ധൈര്യം കണിച്ചതായും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ചടങ്ങിൽ പങ്കെടുത്തു.