പുതുച്ചേരി സ്പീക്കർ രാജിവച്ചു
Monday, March 1, 2021 12:33 AM IST
പുതുച്ചേരി: പുതുച്ചേരി നിയമസഭാ സ്പീക്കർ വി.പി. ശിവകൊളുന്ദു രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണു രാജിയെന്നു ലഫ്. ഗവർക്കർക്ക് അയച്ച കത്തിൽ ശിവകൊളുന്ദു വ്യക്തമാക്കി. ശിവകൊളുന്ദുവിന്റെ സഹോദരൻ വി.പി. രാമലിംഗം ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു. മുൻ ഡിഎംകെ എംഎൽഎ കെ. വെങ്കടേശൻ, മുൻ കോൺഗ്രസ് എംഎൽഎ കെ. ലക്ഷ്മിനാരായണൻ എന്നിവരും ഇന്നലെ ബിജെപിയിൽ ചേർന്നു.