ബിജെപി ഭരണത്തിന് കോൺഗ്രസ് സഖ്യം അന്ത്യംകുറിക്കുമെന്ന് മൊഹിലാരി
Wednesday, March 3, 2021 1:11 AM IST
തെസ്പുർ: ആസാമിൽ കോൺഗ്രസ് നേതൃത്വം നല്കുന്ന സഖ്യം ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്(ബിപിഎഫ്) ചെയർമാൻ ഹഗ്രാമ മൊഹിലാരി. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയുമായി സഖ്യത്തിലായിരുന്ന മൊഹിലാരി കഴിഞ്ഞയാഴ്ചയാണ് കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായത്. ബ്രഹ്മപുത്രയുടെ വടക്കൻതീരത്തുള്ള 12 സീറ്റുകൾ ബിജെപിയിൽനിന്നു കോൺഗ്രസ് പിടിച്ചെടുക്കുമെന്നും മൊഹിലാരി പറഞ്ഞു.