താജ്മഹലിന് ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ
Friday, March 5, 2021 12:36 AM IST
ന്യൂഡൽഹി: താജ്മഹലിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം പരിഭ്രാന്തി പരത്തി. ഉത്തർപ്രദേശ് പോലീസിന്റെ ഹെൽപ് ലൈനിലാണ് ബോംബ് ഭീഷണി ലഭിച്ചത്. ഉടൻ സംരക്ഷണ ചുമതലയുള്ള സിഐഎസ്എഫിനെ വിവരം അറിയിച്ച് സന്ദർശകരെ ഒഴിപ്പിച്ചു. തുടർന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വ്യാജ സന്ദേശം നൽകിയ വിമൽ കുമാർ സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തെന്നും കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും ആഗ്ര സോണ്‍ എഡിജിപി സതീഷ് ഗണേഷ് പറഞ്ഞു.