തമിഴ്നാട്ടിൽ ജാഗ്രതാ നിർദേശം
Wednesday, April 14, 2021 1:23 AM IST
ചെന്നൈ: 11 തീവ്രവാദസംഘടനകളെ ശ്രീലങ്ക വിലക്കിയതിനു പിന്നാലെ ഭീകരർ തമിഴ്നാട്ടിലേക്കു നുഴഞ്ഞുകയറുമെന്ന ഇന്റലിജൻസ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ തീരദേശ ജില്ലകളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
അൽക്വയ്ദ, ഐഎസ്ഐഎസ് തുടങ്ങി 11 തീവ്രവാദ സംഘടനകൾക്കാണുശ്രീലങ്ക വിലക്കേർപ്പെടുത്തിയത്. വിമാനത്താവളങ്ങൾ, പൊതു ഇടങ്ങൾ, മത്സ്യബന്ധന ബോട്ടുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതായി ഡിജിപി ജെ.കെ. ത്രിപാഠി പറഞ്ഞു.