പിടികൊടുക്കാതെ കോവിഡ് ; രണ്ടാം ദിനവും രോഗികൾ രണ്ടു ലക്ഷം കടന്നു
Saturday, April 17, 2021 1:29 AM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന വ്യാപനം തുടർച്ചയായ രണ്ടാം ദിവസവും രണ്ടു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,17,353 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 1185 മരണം റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 15,69,743 പേരായി ഉയർന്നു. 1,18,302 പേർ ഇന്നലെ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്ര രീതിയിലാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലെ വ്യാപനം രൂക്ഷമാണ്. രാജ്യത്തെ 79.10 ശതമാനം കേസുകളും ഈ സംസ്ഥാനങ്ങളിൽനിന്നാണ്.
കോവിഡിന്റെ കുതിച്ചുകയറ്റം നിയന്ത്രിക്കുകയെന്നതാണ് നേരിടുന്ന വലിയ വെല്ലുവിളിയെന്നും അദ്ദേഹം വിശദമാക്കി.