കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷകൾ നീട്ടി
Tuesday, May 4, 2021 1:37 AM IST
ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഐഐടിയും എൻഐടിയും കേന്ദ്ര സർവകലാശാലകളും ഉൾപ്പെടെ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഈ മാസം നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ നീട്ടിവയ്ക്കാൻ വിദ്യാഭ്യാസമന്ത്രാലയം നിർദേശം നൽകി.
അതേസമയം ഓൺലൈൻ പരീക്ഷകൾ തുടരാമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെ അറിയിച്ചു. ജൂൺ ആദ്യവാരം ഇക്കാര്യത്തിൽ തുടർതീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.