തെരഞ്ഞെടുപ്പു കഴിഞ്ഞു; പെട്രോൾ വില കൂട്ടി
Wednesday, May 5, 2021 12:06 AM IST
ന്യൂഡൽഹി: കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ പെട്രോൾ ഡീസൽ വിലയിൽ വർധന. പെട്രോൾ ലിറ്ററിന് 15 പൈസയുടെയും ഡീസലിന് 10 പൈസയുടെയും വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 18 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണു വില വർധിക്കുന്നത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ 90.55 ആയി. നേരത്തേ ഇത് 90.40 രൂപയായിരുന്നു.