യുപിയിൽ നാളെമുതൽ ലോക്ഡൗൺ ഇളവുകൾ
Monday, May 31, 2021 12:08 AM IST
ലക്നോ: സംസ്ഥാനത്ത് നാളെമുതൽ ലോക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. കണ്ടയ്ൻമെന്റ് സോണിനു പുറത്തുള്ള വ്യാപാരസ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ പ്രവർത്തിപ്പിക്കാൻ അനുമതി നൽകുമെന്ന് ചീഫ് സെക്രട്ടറി ആർ.കെ. തിവാരി പറഞ്ഞു. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള കർഫ്യു തുടരും. ശനി, ഞായർ ദിനനങ്ങളെ കർക്കശ നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.