രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ കുറഞ്ഞു
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ കുറഞ്ഞു
Monday, May 31, 2021 12:09 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ് പ്ര​തി​ദി​ന രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം താ​ഴു​ന്നു. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ 1.65 ല​ക്ഷം പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 3,460 വൈ​റ​സ് ബാ​ധ​യെത്തുട​ർ​ന്ന് മ​രി​ക്കു​ക​യും ചെ​യ്തു. 1,65,553 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 2,78,94,800 പേ​ർ​ക്കാ​ണ്. മ​ര​ണം 3,25,972 ആ​ണ്.


നി​ല​വി​ൽ രാ​ജ്യ​ത്ത് 21,14,508 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലുള്ള​ത്. ഇ​ന്ന​ലെ മാ​ത്രം രോ​ഗ​മു​ക്തി നേ​ടി​യ​ത് 2,76,309 പേ​രാണ്. 21,20,66,614 പേ​ർ​ക്ക് ഇ​തു​വ​രെ വാ​ക്സി​ൻ ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.