യെസ് ബാങ്ക് കേസ്: 14 ഇടങ്ങളിൽ സിബിഐ റെയ്ഡ്
Thursday, June 10, 2021 1:18 AM IST
ന്യൂഡൽഹി: 2017-19 കാലയളവിൽ യെസ് ബാങ്കിൽനിന്ന് 466 കോടി രൂപ വകമാറ്റി ചെലവഴിച്ച കുറ്റത്തിന് ഒയിസ്റ്റർ ബിൽഡ്വെൽ പ്രൈവറ്റ് ലിമിറ്റഡ്, അവന്ത ഗ്രൂപ്പ് പ്രമോട്ടർ ഗൗതം ഥാപ്പർ എന്നിവർക്കെതിരേ രജിസ്റ്റർ ചെയ്ത കേസിൽ 14 ഇടങ്ങളിൽ ഇന്നലെ സിബിഐ റെയ്ഡ് നടത്തി.
ഡൽഹി, ഉത്തർപ്രദേശ്, തെലുങ്കാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ആരോപണവിധേയരുടെ വസതികളിൽ ഒരേ സമയമായിരുന്നു റെയ്ഡ് നടപടികൾ. 2021 മേയ് 27ന് ബാങ്ക് ചീഫ് വിജിലൻസ് ഓഫീസർ ആഷിഷ് വിനോദ് ജോഷി നല്കിയ പരാതിയിലാണു നടപടി.