റബർ നിയമം റദ്ദാക്കില്ലെന്നു കേന്ദ്രം
Thursday, July 29, 2021 1:33 AM IST
ന്യൂഡൽഹി: 1947ലെ റബർ നിയമം റദ്ദാക്കില്ലെന്ന് തോമസ് ചാഴികാടൻ എംപിക്ക് ലോക്സഭയിൽ കേന്ദ്രം രേഖാമൂലം മറുപടി നൽകി. റബർ ആക്ട് റദ്ദാക്കാൻ നിർദേശമില്ല. യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ചില വ്യവസ്ഥകൾ റബർ നിയമത്തിൽ ഉൾപ്പെടുത്താൻ റബർ ബോർഡ് നിർദേശിച്ചിട്ടുണ്ടെന്നും ചാഴികാടനെ കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ അറിയിച്ചു.
2021-22 വർഷത്തേക്കുള്ള വിഹിതമായി റബർ ബോർഡിന് 190 കോടി രൂപയാണ് അനുവദിച്ചത്. "സ്വാഭാവിക റബർ മേഖലയുടെ സുസ്ഥിരവും സമഗ്രവുമായ വികസനം’ എന്ന പദ്ധതി റബർ മേഖലയ്ക്കായി തുടരുകയാണെന്നും മന്ത്രി അറിയിച്ചു.