പെഗാസസ്: എഡിറ്റേഴ്സ് ഗിൽഡ് സുപ്രീംകോടതിയിൽ
Wednesday, August 4, 2021 1:11 AM IST
ന്യൂഡൽഹി: പെഗാസസ് ഫോണ് ചോർത്തലിൽ പ്രത്യേക സംഘം (എസ്ഐടി) അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ. എസ്ഐടി അന്വേഷണത്തിനു പുറമേ ചാര സോഫ്റ്റ് വെയറുകൾ വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കാൻ സർക്കാർ വിദേശ കന്പനികളുമായി ഉണ്ടാക്കിയിട്ടുള്ള കരാറിന്റെ വിശദാംശങ്ങൾ നൽകാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.