നാഷണൽ കോൺഫറൻസ് നേതാവ് മരിച്ച നിലയിൽ
Friday, September 10, 2021 12:08 AM IST
ന്യൂഡൽഹി: മുൻ കാഷ്മീർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും നാഷണൽ കോൺഫറൻസ് നേതാവുമായ ത്രിലോചൻ സിംഗ് വസീറിനെ പശ്ചിമഡൽഹിയിൽ മോത്തിനഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
അറുപത്തിയേഴുകാരനായ വസീറിന്റെ മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. വസീറിന്റെ സഹായിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരണം സംബന്ധിച്ച് പോലീസ് അന്വേഷണ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.