എസ്സിഒ: മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും
Friday, September 17, 2021 12:49 AM IST
ന്യൂഡൽഹി: യുറേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഷാംഗ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) ഇരുപത്തൊന്നാമത് സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും.
തജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബേയിലാണ് സമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തലവന്മാരുമായി വെർച്വൽ കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കുചേരും. താലിബാൻ കാബൂളിൽ സർക്കാർ രൂപീകരിക്കപ്പെട്ടതിനു ശേഷം എസ്സിഒ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ആദ്യത്തെ കൂടിക്കാഴ്ചയാണിത്.