നിർമാണത്തിലിരുന്ന ഫ്ലൈഓവർ തകർന്ന് 14 പേർക്കു പരിക്ക്
Saturday, September 18, 2021 12:14 AM IST
മുംബൈ: മുംബൈ ബാന്ദ്രയിൽ നിർമാണത്തിലിരുന്ന ഫ്ലൈ ഓവറിന്റെ ഒരു ഗർഡർ തകർന്നുവീണ് 14 തൊഴിലാളികൾക്കു പരിക്കേറ്റു.
ഇന്നലെ വെളുപ്പിനാണു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് മുംബൈ മെട്രോപ്പൊളിറ്റൻ റീജൺ ഡെവലപ്മെന്റ് അഥോറിറ്റി അന്വേഷണം നടത്തുമെന്നു മഹാരാഷ്ട്ര ടൂറിസം മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. മുംബൈ സബർബൻ ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് ആദിത്യ.