രാജസ്ഥാനിൽ ലാൻഡ് ജിഹാദ് എന്ന് ബിജെപി എംഎൽഎ
Saturday, September 18, 2021 12:14 AM IST
ജയ്പുർ: രാജസ്ഥാനിൽ ലാൻഡ് ജിഹാദ് എന്നാരോപിച്ച് ബിജെപി എംഎൽഎ കനയ്യലാൽ. ടോങ്കിലെ മാൽപുര പട്ടണത്തിൽ മുസ്ലിങ്ങൾ ഭൂമി വാങ്ങിക്കൂട്ടുന്നതിനെത്തുടർന്ന് ഹിന്ദുക്കൾ സ്വദേശം വിട്ടുപോകുകയാണെന്നു കനയ്യലാൽ നിയമസഭയിൽ ആരോപിച്ചു.
മാൽപുരയിലെ എംഎൽഎയാണ് ഇദ്ദേഹം. ഹിന്ദുക്കളുടെ ഇടയിൽ അരക്ഷിതാവസ്ഥയും ഭയവും ഉടലെടുത്തിട്ടുണ്ടെന്നും 600-800 കുടുംബങ്ങൾ മാൽപുര വിട്ടുപോയെന്നും എംഎൽഎ ആരോപിച്ചു. മാൽപ്പുരയിൽ സാമുദായിക സംഘർഷം പതിവാണെന്നും 1950 മുതൽ നൂറിലേറെ പേർ കൊല്ലപ്പെട്ടുവെന്നും കനയ്യലാൽ പറഞ്ഞു.