മഹാരാഷ്‌ട്രയിലെ രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസും ബിജെപിയും മത്സരിക്കുന്നു
മഹാരാഷ്‌ട്രയിലെ രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസും ബിജെപിയും മത്സരിക്കുന്നു
Tuesday, September 21, 2021 2:21 AM IST
മും​​ബൈ: കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ജീ​​വ് സ​​ത്ത​​വി​​ന്‍റെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഒ​​ഴി​​വുവ​​ന്ന രാ​​ജ്യ​​സ​​ഭാ സീ​​റ്റി​​ലേ​​ക്ക് കോ​​ൺ​​ഗ്ര​​സും ബി​​ജെ​​പി​​യും സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു.

മു​​ൻ രാ​​ജ്യ​​സ​​ഭാം​​ഗം ര​​ജ​​നി പാ​​ട്ടീ​​ൽ ആ​​ണ് കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി. ബി​​ജെ​​പി മും​​ബൈ
ഘ​​ട​​കം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ​​ഞ്ജ​​യ് ഉ​​പാ​​ധ്യാ​​യ ആ​​ണ് ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി. മേ​​യ് 16നാ​​ണ് സ​​ത്ത​​വ് അ​​ന്ത​​രി​​ച്ച​​ത്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സീ​​റ്റി​​ന് 2026 ഏ​​പ്രി​​ൽ ര​​ണ്ടു വ​​രെ കാ​​ലാ​​വ​​ധി​​യു​​ണ്ടാ​​യി​​രു​​ന്നു.

ശി​​വ​​സേ​​ന(56)​​എ​​ൻ​​സി​​പി(53), പാ​​ർ​​ട്ടി​​ക​​ളു​​ടെ​​യും ചെ​​റു​​ക​​ക്ഷി​​ക​​ളു​​ടെ​​യും പി​​ന്തു​​ണ കോ​​ൺ​​ഗ്ര​​സി​​നു​​ണ്ട്.


288 അം​​ഗ സ​​ഭ​​യി​​ൽ ഏ​​റ്റ​​വും വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി​​യാ​​യ ബി​​ജെ​​പി​​ക്ക് 106 അം​​ഗ​​ങ്ങ​​ളു​​ണ്ട്. മ​​ഹാ വി​​കാ​​സ് അ​​ഘാ​​ഡി​​യി​​ലെ എം​​എ​​ൽ​​എ​​മാ​​രു​​ടെ വോ​​ട്ട് ചോ​​രാ​​തി​​രു​​ന്നാ​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​ക്കു വി​​ജ​​യി​​ക്കാം. വോ​​ട്ട്ചോ​​ർ​​ച്ച ല​​ക്ഷ്യ​​മി​​ട്ടാ​​ണു ബി​​ജെ​​പി മ​​ത്‌​​സ​​രി​​ക്കു​​ന്ന​​ത്.

2013ൽ ​​രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​യ ആ​​ളാ​​ണ് ര​​ജ​​നി പാ​​ട്ടീ​​ൽ. 1996ൽ ​​ബീ ഡിൽ​​നി​​ന്ന് ഇ​​വ​​ർ ലോ​​ക്സ​​ഭാം​​ഗ​​മാ​​യി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.