ബംഗാളിൽ തൃണമൂലുകാരുടെ മർദമേറ്റ ബിജെപി സ്ഥാനാർഥി മരിച്ചു
Thursday, September 23, 2021 12:05 AM IST
കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ മർദനത്തിനിരയായി മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ബിജെപി സ്ഥാനാർഥി ധുർജോതി സാഹ മരിച്ചു. സൗത്ത് 24 പർഗാനസ് ജില്ലയിലെ പോസ്ചിം മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷമാണ് സാഹയ്ക്കു തൃണമൂൽ പ്രവർത്തകരുടെ മർദനമേറ്റത്. അദ്ദേഹത്തിന്റെ തലയ്ക്കു സാരമായി പരിക്കേറ്റിരുന്നു. സാഹയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഭാര്യയും മകനും ആവശ്യപ്പെട്ടു. സാഹയെ ആരാണു മർദിച്ചതെന്നു തനിക്കറിയില്ലെന്ന് പോസ്ചിമിലെ തൃണമൂൽ എംഎൽഎ ജിയാസുദീൻ മൊല്ല പറഞ്ഞു.