കോവിഡ്: പരോളുകാർ ജയിലുകളിലേക്ക് മടങ്ങണമെന്ന ഉത്തരവിന് സ്റ്റേ
Friday, September 24, 2021 11:49 PM IST
ന്യൂഡൽഹി: കോവിഡ് കാലത്ത് പരോളും ഇടക്കാല ജാമ്യവും ലഭിച്ചവർ 26 മുതൽ ജയിലുകളിലേക്ക് മടങ്ങണമെന്ന കേരള സർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരളത്തിൽ നിന്നുള്ള തടവുകാരൻ തൃശൂർ സ്വദേശി രഞ്ജിത്താണ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി.
കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും സുപ്രീംകോടതിയുടെ നിലവിലുളള ഉത്തരവിന് എതിരാണ് കേരള സർക്കാരിന്റെ ഉത്തരവെന്നും ചൂണ്ടിക്കാണിയാണ് തടവുകാരൻ ഹർജി നൽകിയത്.
ഹർജിക്കാരന്റെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. ജയിലുകളും കോവിഡ് ഭീഷണി ഉയർതോടെ തടവുപുള്ളികളെ പരോളിൽ വിടാൻ ആവശ്യപ്പെട്ട് മെയ് ഏഴിനാണ് സുപ്രീംകോടതി ഉത്തരവിറക്കിയിത്. ഉന്നതതല സമിതിയുടെ ശുപാർശ അനുസരിച്ചാണ് തടവുകാർക്ക് പരോൾ അനുവദിച്ചത്.
പരോളിലുള്ളവരെ തിരികെ പ്രവേശിപ്പിച്ചാൽ സാമൂഹിക അകലം പാലിക്കാനാവില്ലെന്ന നിർദ്ദേശം പരിഗണിച്ച് പരോൾ കാലാവധി നീട്ടി നൽകുകയും ചെയ്തിരുന്നു. പരോൾ കാലാവധി തീരുമ്പോൾ തിരികെ എത്തണമെന്നും ഉത്തരവിട്ടിരുന്നു.