ഭർത്താവിനെ തലയ്ക്കടിച്ചുകൊന്ന കേസിൽ ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ
Saturday, September 25, 2021 11:27 PM IST
ഊട്ടി: മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ഭർത്താവിനെ തലയ്ക്കടിച്ചുകൊന്ന കേസിൽ ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ. ഊട്ടി ഗ്രീൻഫീൽഡ് സ്വദേശി ജോണ്‍ പോളി(40)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ റോസ്ലിൻ മേരി (33), ഭാര്യമാതാവ് നിഷ (55), ഭാര്യ സഹോദരി ക്ലാര (39) എന്നിവരെ ഊട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
സഹോദരീ ഭർത്താവ് സുരേഷിനെ പോലീസ് അന്വേഷിക്കുന്നുണ്ട്. ജോണ്‍പോൾ നിരന്തരം മദ്യപിച്ചു വീട്ടിലെത്തി വഴക്കിടുക പതിവായിരുന്നു. കുടുംബ വഴക്കു കാരണം ഭാര്യയും ഭാര്യാ മാതാവും സഹോദരി ക്ലാരയുടെ വീട്ടിലേക്കു പോയിരുന്നു
.
ജോണ്‍പോൾ ഇവരുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയതിനെത്തുടർന്ന് റോസ്ലിൻ മേരി ഇരുന്പു കന്പി ഉപയോഗിച്ച് ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. മറ്റു മൂന്നുപേരും ഇയാളെ മർദിച്ചതായും പോലീസ് പറഞ്ഞു.