സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കണമെന്നു ഹർജി
Sunday, October 17, 2021 12:51 AM IST
ന്യൂഡൽഹി: സിംഗു അതിർത്തിയിലെ കർഷകസമരവേദിക്കരികിൽ യുവാവിന്റെ കൊലപാതകം നടന്നതിന് പിന്നാലെ, സമരക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരെ നീക്കംചെയ്യണമെന്ന ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്നാണ് ആവശ്യം.
അതിർത്തികളിൽ സമരം ചെയ്യുന്നവരെ നീക്കം ചെയ്യണമെന്നും കോവിഡ് കാലത്ത് സംസ്ഥാനങ്ങളിൽ പോലും ഒരു തരത്തിലുള്ള പ്രതിഷേധവും അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് സ്വാതി ഗോയൽ, സഞ്ജീവ് നേവാർ എന്നിവർ നൽകിയ ഹർജി സുപ്രീംകോടതി മാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ ഇതിൽ അടിയന്തരവാദം കേൾക്കണമെന്നാണ് ആവശ്യം.
കർഷക സമരത്തിനിടെ പല അനിഷ്ട സംഭവങ്ങളും ഉണ്ടായിക്കഴിഞ്ഞു.