ഗുജറാത്തിലെ ഫാക്ടറിയിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു
Tuesday, October 19, 2021 1:27 AM IST
സൂ​​​റ​​​ത്ത്: സൂ​​​റ​​​ത്തി​​​ലെ ക​​​ഡോ​​​ദ​​​ര​​​യി​​​ൽ അ​​​ഞ്ചു​​​നി​​​ല​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​ലെ വി​​​വാ പാ​​​ക്കേ​​​ജിം​​​ഗ് യൂ​​​ണി​​​റ്റി​​​ലു​​​ണ്ടാ​​​യ തീ​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ര​​​ണ്ടു ജീ​​​വ​​​ന​​​ക്കാ​​​ർ മ​​​രി​​​ച്ചു.

ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് 4.30ന് ​​​ഒ​​​ന്നാം​​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ മൂ​​​ന്നാം​​​നി​​​ല​​​യി​​​ൽ​​​നി​​​ന്ന് പ്രാ​​​ണ​​​ര​​​ക്ഷാ​​​ർ​​​ഥം ചാ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഒ​​​രാ​​​ൾ ശ്വാ​​​സം​​​മു​​​ട്ടി​​​യാ​​​ണു മ​​​രി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.