ലഖിംപുർ ഖേരി: നാലു പേർകൂടി അറസ്റ്റിൽ
Tuesday, October 19, 2021 1:28 AM IST
ലഖിംപുർ ഖേരി: യുപിയിലെ ലഖിംപുർ ഖേരിയിൽ നാലു കർഷകർ ഉൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ട കേസിൽ നാലു പേരെ പ്രത്യേക അന്വേഷണസംഘം(എസ്ഐടി) അറസ്റ്റ് ചെയ്തു. മോദി എന്നറിയപ്പെടുന്ന സുമിത് ജയ്സ്വാളും മൂന്നു കൂട്ടാളികളുമാണ് അറസ്റ്റിലായത്.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.