രാഷ്ട്രപതിയും പ്രധാനമന്ത്രിയും നബിദിനാശംസ നേർന്നു
Wednesday, October 20, 2021 12:09 AM IST
ന്യൂഡൽഹി: നബിദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസയർപ്പിച്ച് രാഷ്ട്രപതിയും പ്രധാന മന്ത്രിയും. എല്ലാവർക്കും സമാധാനവും സമൃദ്ധിയും നേരുന്നതായും ഏവർക്കുമിടയിൽ കരുണയും സാഹോദര്യവുമുണ്ടാകട്ടെ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു.
പ്രവാചകന്റെ ജീവിതത്തിൽ നിന്നും ആദർശങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനുമായി ഒത്തു ചേരാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആഹ്വാനം ചെയ്തു. രാഹുൽഗാന്ധി, സൽമാൻ ഖുർഷിദ്, നവീൻ പട്നായിക് തുടങ്ങിയവരും നബിദിന ആശംസകൾ നേർന്നു.