മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് നൽകും: കേന്ദ്രമന്ത്രി
Monday, October 25, 2021 12:52 AM IST
ഹൈദരാബാദ്: കിസാൻ ക്രെഡിറ്റ് വഴി കർഷകർക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കുമെന്നു കേന്ദ്രസഹമന്ത്രി എൽ. മുരുകൻ.
സമുദ്രഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാനും രാജ്യത്തെ അഞ്ച് മത്സ്യബന്ധന തുറമുഖങ്ങൾ വികസിപ്പിക്കാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന് നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം കേന്ദ്രമന്ത്രി പറഞ്ഞു.