മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ
Monday, October 25, 2021 12:52 AM IST
ഖർഗോൺ: മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎ സച്ചിൻ ബിർള ബിജെപിയിൽ ചേർന്നു. ബാദ്വാഹ മണ്ഡലത്തെയാണു സച്ചിൻ പ്രതിനിധീകരിക്കുന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിലാണു സച്ചിൻ ബിജെപി അംഗത്വമെടുത്തത്. 2020 മാർച്ചിൽ 22 കോൺഗ്രസ് എംഎൽഎമാർ രാജിവച്ചതോടെയായിരുന്നു കമൽനാഥ് നേതൃത്വം നല്കിയ കോൺഗ്രസ് സർക്കാർ നിലംപതിച്ചത്.