കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്മം നിമജ്ജനം ചെയ്തു
Monday, November 29, 2021 1:17 AM IST
മുംബൈ: യുപിയിലെ ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനമിടിച്ച് കൊല്ലപ്പെട്ട നാലു കർഷകരുടെ ചിതാഭസ്മം മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യക്കു സമീപം അറബിക്കടലിൽ നിമജ്ജനം തെയ്തു. നൂറുകണക്കിനു കർഷകരും ബികെയു നേതാവ് രാജേഷ് ടികായത് അടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ആസാദ് മൈതാനിൽനിന്നു അലങ്കരിച്ച വാഹനത്തിലാണ് ചിതാഭസ്മം നിമജ്ജനത്തിനു കൊണ്ടുപോയത്. പോലീസ് സംരക്ഷണമൊരുക്കിയിരുന്നു. സംയുക്ത ഷേത്കാരി കാംഗാർ മോർച്ചയുടെ ആഭിമുഖ്യത്തിൽ ഇന്നലെ മുംബൈയിൽ കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു.