ജാപ്പനീസ് ചിത്രം റിംഗു വാണ്ടറിംഗിനു സുവർണ മയൂരം
Monday, November 29, 2021 1:17 AM IST
പ​​നാ​​ജി: ജാ​​പ്പ​​നീ​​സ് ചി​​ത്രം "റിം​​ഗു വാ​​ണ്ട​​റിം​​ഗ്' 52-ാം അ​​ന്താ​​രാ​​ഷ്‌​​ട്ര ചലച്ചിത്രോത്സവ​​ത്തി​​ൽ മി​​ക​​ച്ച ചി​​ത്ര​​ത്തി​​നു​​ള്ള സു​​വ​​ർ​​ണ മ​​യൂ​​രം അ​​വാ​​ർ​​ഡ് നേ​​ടി. മ​​സാ​​ക​​ സു ക​​നേ​​കോ​​യാ​​ണ് ചി​​ത്രം സം​​വി​​ധാ​​നം ചെ​​യ്ത​​ത്. 40 ല​​ക്ഷം രൂ​​പ​​യാ​​ണ് അ​​വാ​​ർ​​ഡ് തു​​ക. "സേ​​വിം​​ഗ് വ​​ൺ ഹു ​​വാ​​സ് ഡെ​​ഡ് 'എ​​ന്ന സി​​നി​​മ സം​​വി​​ധാ​​നം ചെ​​യ്തു വ​​ക്‌​​ലാ​​വ് ക​​ദ്രെ​​ൻ​​ക​​യാ​​ണ് മി​​ക​​ച്ച സം​​വി​​ധാ​​യ​​ക​​ൻ.

"ഗോ​​​ദാ​​​വ​​​രി' എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​നു ജി​​​തേ​​​ന്ദ്ര ജോ​​​ഷി മി​​​ക​​​ച്ച ന​​​ട​​​നാ​​​യും ഷാ​​​ർ​​​ല​​​റ്റി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന് ആ​​​ഞ്ച​​​ലീ​​​ന മൊ​​​ളി​​​ൻ മി​​​ക​​​ച്ച ന​​​ടി​​​യാ​​​യും തൈ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
ഒ​​​ന്പ​​​തു ദി​​​വ​​​സം നീ​​​ണ്ട മേ​​​ള​​​യി​​​ൽ 73 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 148 ചി​​​ത്ര​​​ങ്ങ​​​ളാണു ​​പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.