യുഎസ്-കാനഡ അതിർത്തിയിലെ നാലംഗ കുടുംബത്തിന്റെ മരണം: അന്വേഷണത്തിനു ഗുജറാത്ത്
Tuesday, January 25, 2022 2:07 AM IST
അഹമ്മദാബാദ്: യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തിനിടെ അതിശൈത്യത്തെത്തുടർന്ന് കാനഡ അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഗുജറാത്ത് സർക്കാർ നിർദേശം. സംസ്ഥാനത്തെ മനുഷ്യക്കടത്തിനെക്കുറിച്ച് ഉൾപ്പെടെ അന്വേഷിക്കാനാണ് ഗുജറാത്ത് പോലീസ് കുറ്റാന്വേഷണ വിഭാഗത്തിനു (സിഐഡി) നൽകിയ നിർദേശം.
ഗാന്ധിനഗറിലെ കാലോൽ സ്വദേശികളായ ദന്പതികളും രണ്ടുകുട്ടികളുമാണു മനുഷ്യക്കടത്തിനെത്തുടർന്നു കൊല്ലപ്പെട്ടത്.