പഞ്ചാബിൽ എൻഡിഎ സീറ്റ് വിഭജനമായി
Tuesday, January 25, 2022 2:07 AM IST
ന്യൂഡൽഹി: പഞ്ചാബിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി. ആകെയുള്ള 117 സീറ്റിൽ ബിജെപി 65 എണ്ണത്തിൽ മത്സരിക്കും. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് നേതൃത്വം നല്കുന്ന പഞ്ചാബ് ലോക് കോൺഗ്രസ് 37 സീറ്റിലും അകാലി ദൾ(സംയുക്ത്) 15 സീറ്റിലും മത്സരിക്കും. സുഖ്ദേവ് സിംഗ് ധിൻഡ്സ നേതൃത്വം നല്കുന്ന പാർട്ടിയാണ് അകാലിദൾ(സംയുക്ത്).